ഉള്ളടക്കത്തിലേക്ക് നീങ്ങുക

ബുദ്ധനും ബ്രാഹ്മണനും ശാന്തി മന്ത്രവും: ഒരവലോകനം

ഭാരതത്തിലുടനീളം ജാതിമതഭേദമന്യേ വളരെയധികം അഭിമാനത്തോട് കൂടി അവിടത്തെ ജനങ്ങള്‍ തന്റെ സ്വന്തം സംസ്കാരത്തിന്റെ മഹത്വം വിശാലമാണെന്നു വിശ്വസിക്കുന്നു. ആ മഹിമയുടെ നല്ലവശം നന്‍മയോടെ മറ്റുളവരിലേക്ക് തുറന്നു കാണിക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ശ്ലോകഭാഗമാണ് ശാന്തിമന്ത്രം. ഇതിന്റെ ഉല്‍ഭവത്തെപ്പറ്റി ഇന്നും ഒരു തീരുമാനത്തില്‍ എത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നുള്ളത് തന്നെ ഈ മന്ത്രത്തിന്റെ പൌരാണികതയിലേക്കും ആ മന്ത്രം നിലനിന്നിരുന്ന ജനങ്ങളുടെ മനസ്സിന്റെ വിശാലതയിലേക്കും വിരല്‍ ചൂണ്ടുന്നു. ശാന്തതയും അഹിംസാവാദവും ശ്രീബുദ്ധഭഗവാന്റെ കാലത്ത് കൂടുതല്‍ ശക്തിപ്പെട്ടത് കൊണ്ട് ഈ ശാന്തി മന്ത്രം ആ കാലഘട്ടത്തില്‍ ഉടലെടുത്തതാവാം എന്നു കരുതാം.എങ്കില്‍ ഇന്ന് അത് ചില തല്‍പ്പരകക്ഷികള്‍ അവരുടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രവും വെറുപ്പില്‍ നിന്നും ഉടലെടുത്ത മതവിശ്വാസവും വളര്‍ത്താന്‍ വേണ്ടി വളച്ചൊടിച്ചു അവരുടേതായ ഭാഷ്യങ്ങളും ഈ ശാന്തിമന്ത്രത്തിന്റെ ഉറവിടത്തെ പറ്റി കുറെ “കണ്ടുപിടിത്തങ്ങളും” നടത്തിയിരിക്കുന്നു. അതില്‍ കുറെ കപടമതേതരവാദികളും “സമാധാനത്തിന്റെ മതക്കാരും” മൌദൂദിയ ആട്ടി തൊലിട്ട ചെന്നായ്കളും കഥയോന്നുമറിയാതെ കൂടെ ആടുന്ന പാവം ദളിത സഹോദരന്മാരും , അതിലുപരി സ്വയം വലിയ ചരിത്രപണ്ഡിതന്‍ ആണ് എന്നു അവകാശപ്പെടുകയും കാശിന് വേണ്ടി സ്വന്തം രാജ്യത്തെ വരെ തെരിപറയാന്‍ തയ്യാറായി നടക്കുകയും ചെയ്യുന്ന എം എസ് ജയപ്രകാശിനെ പോലുള്ളവരും പെടും. എം എസ് ജയപ്രകാശിന്റെ മണ്ടത്തരം വിളിച്ചോതുന്ന ഒരു ലേഘനം ഒരു തീവ്രവാദപ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണത്തില്‍ വായിച്ചതാണ് ഈ ചെറിയ കുറിപ്പിന്‍ പിന്നിലുള്ള പ്രചോദനം. അദ്ദേഹത്തിന്റെ “കണ്ടുപിടിത്തത്തില്‍” ഈ ശ്ലോകം ഋഗ്വേദത്തില്‍ നിന്നുള്ളതാണത്രേ! അങ്ങിനെ ഒരു ഋഗ്വേദം ഉണ്ടെങ്കില്‍ അറിയാനും ഏത്  ഋഗ്വേദത്തില്‍ നിന്നും ആണ് ഇത് അദ്ദേഹം കണ്ടുപിടിച്ചത് എന്നു അറിയാന്‍ ഈയുള്ളവനും അല്ലെങ്കില്‍ ഈ മന്ത്രത്തെ കുറീച് അറിയുന്നവര്‍ക്കും അറിയാന്‍ വളരെയധികം ആഗ്രഹമുണ്ട്.

ഇനി എല്ലാവര്ക്കും അറിയുന്ന ശാന്തി മന്ത്രവും അതിന്റെ അര്‍ഥവും ഞാന്‍ ഇവിടെ കുറിക്കാം.

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായ്യേന മാര്‍ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യഃ സുഖമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

അര്‍ത്ഥം:

പ്രജാഭ്യഃ സ്വസ്തിഃ : പ്രജകള്‍ക്കു നല്ലതു (വരട്ടേ)
മഹി-ഈശാഃ ന്യായ്യേന മാര്‍ഗേണ : രാജാക്കന്മാര്‍ ന്യായത്തിന്റേതായ മാര്‍ഗ്ഗത്തിലൂടെ
മഹീം പരിപാലയന്താം : ഭൂമിയെ പരിപാലിക്കട്ടേ
ഗോ-ബ്രാഹ്മണേഭ്യഃ നിത്യം സുഖം അസ്തു : പശുക്കള്‍ക്കും ബ്രാഹ്മണന്മാര്‍ക്കും എന്നും സുഖമുണ്ടാകട്ടേ
സമസ്താഃ ലോകാഃ സുഖിനഃ ഭവന്തു : എല്ലാ ആളുകളും സുഖമുള്ളവരായി ഭവിക്കട്ടേ

( എന്റേതായ അര്‍ഥങ്ങളോ ഭാഷ്യങ്ങളോ ഞാന്‍ എഴുതിയിട്ടില്ല മറിച്ച് ഗുരുകുലം ബ്ലോഗിലെ വരികള്‍ അതേപടി കോപി പെസ്റ്റ് ചെയ്തതാണ്)

എന്താണ് ഈ ശാന്തിമന്ത്രത്തില്‍ തെറ്റായി കാണുന്നത്? ദളിതവാദികളും ഭിന്നിപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന മൌദൂദിയ ചരിത്രകാരന്മാരും ഇതില്‍ ചൂണ്ടി കാണിക്കുന്ന ന്യൂനത എന്തെന്ന് പറഞ്ഞാല്‍ ഈ വരികളാണ്  “ഗോ-ബ്രാഹ്മണേഭ്യഃ നിത്യം സുഖം അസ്തു” . അത് ശരിയാണല്ലോ അല്ലേ? ഗോക്കള്‍ക്കും ബ്രാഹ്മണന്‍മാര്‍ക്കും സുഖമുണ്ടായിട്ടു ലോകത്തിന് സുഖമുണ്ടായാല്‍ മതി എന്നുപറയുന്നതാണോ ഈ കെട്ടിഘോഷിക്കപ്പെട്ട ശാന്തിമന്ത്രം? ശ്രീ ബുദ്ധഭഗവാനെ മുന്‍നിര്‍ത്തി വെറുപ്പും അറപ്പും വിദ്വേഷവും പരത്തുന്ന “ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളോട്” എന്റെ വിനീതമായ ചോദ്യങ്ങള്‍ ഞാന്‍ ഇവിടെ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നു. കൂടെ ദളിത സഹോദരന്മാരും വായിക്കണം. ശ്രീബുദ്ധ ഭഗവാനെ തന്നെയാണ് ആരാധിക്കുന്നതെങ്കില്‍ !!!! ബുദ്ധഭഗവാനും ബ്രാഹ്മണന്‍മാരേ ഉപദ്രവിക്കരുത് എന്നു പറഞ്ഞിരുന്നു. അത് മറച്ചു വച്ചതോ അതോ?

ബുദ്ധന്‍ എന്താണ് ബ്രാഹ്മണന്‍ എന്ന പദത്തെകുറിച്ചും ബ്രാഹ്മണ്യം എന്ന സങ്കല്‍പ്പത്തെ കുറിച്ചും പറഞ്ഞത് എന്നു നമുക്ക് നോക്കാം. ഞാന്‍ എന്റേതായ ഒരു പദങ്ങളും ഭാഷ്യങ്ങളും എവിടേയും എഴുതി ചേര്‍ക്കുന്നില്ല എന്നു “stress” ചെയ്തു അറിയിക്കാന്‍ പ്രത്യേകം ആഗ്രഹിക്കുന്നു, അത് ബുദ്ധസൂക്തങ്ങളെ കുറിച്ചായാലും ശരി ശാന്തി മന്ത്രത്തെ കുറിച്ചായാലും ശരി.

ശ്രീബുദ്ധനും ബ്രാഹ്മണനെ ഉപദ്രവിക്കരുത് എന്നു പറഞ്ഞിരിക്കുന്നു. ഇനി ബുദ്ധഭഗവാന്‍ പറഞതും തെറ്റാണെന്നു നമ്മുടെ എം എസ്സിനെ പോലുള്ള കാശിന് വേണ്ടി എന്തും വിളിച്ച് പറയുന്ന തെണ്ടികള്‍ എഴുതുമൊ ആവോ !! ( അങ്ങിനെയും പ്രതീക്ഷിക്കാം ഈ നപുംസകങ്ങളില്‍ നിന്നും )

ബുദ്ധഭഗവാന്‍ ബ്രാഹ്മണരെ ഉപദ്രവിക്കരുത് എന്നു പറയുന്ന സൂക്തം:

=====================================================

ന ബ്രാഹ്മണസ്സ പഹരേയ്യ നാസ്സ മുഞ്ചെഥ ബ്രാഹ്മണോ

ധീ ബ്രാഹ്മണസ്സ ഹന്താരം തതോ ധീ യസ്സ മുഞ്ചതി

ബ്രാഹ്മണനെ ദ്രോഹിക്കരുത്,ബ്രാഹ്മണന്‍ ദ്രോഹിച്ചാലും പകരം ദ്രോഹിക്കരുത്,ബ്രമണനെ ഹിംസിക്കുന്നവന്‍ മഹാപാപിയാണ്.പകരം ദ്രോഹിക്കുന്ന ബ്രാഹ്മണന്‍ അതിലും മഹാപാപിയാകുന്നു (1)

======================================================

ഇനി നമുക്ക് ബ്രാഹ്മണനെ കുറിച്ചുള്ള ബുദ്ധന്റെ നിര്‍വചനം എന്താണെന്ന് നോക്കാം.

അലംകതേ ചേ പി സമം ചരേയ്യ

സന്തോ ദന്തോ നിയതോ ബ്രഹ്മചാരി

സബ്ബേസു ഭൂതേസു നിധായ ദണ്ഡം

സോ ബ്രാഹ്മണോ സോ സമണോ സ ഭിക്ഖു

ഒരുവന്‍ ഭംഗിയില്‍ അലങ്കരിക്കുന്നവനായാലും അതോടുകൂടി ശാന്തനും,ദാന്തനും ആശാതീതനും ബ്രഹ്മചാരിയും സര്‍വ്വഭൂതങളിലും ദണ്ഡമൊഴിച്ചനുമായിരിക്കുന്നതായാല്‍ അവനാകുന്നു ബ്രാഹ്മണന്‍, അവനാണ് ശ്രമണന്‍: അവനാണ് ഭിക്ഷു. (2)

മാതരം പിതരം ഹന്ത്വാ രാജാനോ ദ്വേ ച ഖത്തിയേ

രടഠം സാനുചരം അനീഘോ യാതി ബ്രാഹ്മണോ

ഒരു ബ്രാഹ്മണന്‍ (തൃഷ്ണയാകുന്ന) മാതാവിനെയും (അഹങ്കാരമാകുന്ന) പിതാവിനെയും (ശാശ്വതദൃഷ്ടി, ഉച്ചെദദൃഷ്ടി എന്ന രണ്ടു മിദ്യാദൃഷ്ടികളാകുന്ന) അനുചരന്‍മാരോടുസഹിതം (ചക്ഷു ശ്രോത്രാധികളുടെ ആയാതനമാകുന്ന) രാജ്യത്തെ നശിപ്പിച്ചു തനിക്ക് കേടുകൂടാതെ പോകുന്നു. (3)

യസ്സ പാരം അപാരം വാ പാരാപരം ന വിജ്ജതി

വീതദ്ധരം വിസംയുക്തം തമഹം ബ്രൂമി ബ്രാഹ്മണം

പാരത്തിനും അപാരത്തിനും പരാപാരത്തിനും വശഗതനല്ലാത്തവനും നിര്‍ഭയനും നിശ്ചലനവുമായവനെയാണ് ഞാന്‍ ബ്രാഹ്മണന്‍ എന്നു വിളിക്കുന്നത് (4)

ത്ധായിം വിരജ മാസീനം കതകിച്ചമനാസവം

ഉത്തമത്ഥ മനുപ്പത്തം തമഹം ബ്രൂമി ബ്രാഹ്മണം

ധ്യാനശീലനും രാജസ്സൊഴിഞ്ഞവനും സ്തിരനും കൃതകൃത്യനും രാഗാദികള്‍ വിട്ടൊഴിച്ചു ഉത്തമസ്ഥാനത്തെ പ്രാപിച്ചവനും എവനോ അവനെയാണ് ഞാന്‍ ബ്രാഹ്മണണെന്ന് പറയുന്നതു.(5)

യസ്സ കായേന വാചാന മനസ്സാ നത്ഥി ദുക്കതം

സംവുതം തീഹി ഠാനേഹി തമഹം ബ്രൂമി ബ്രാഹ്മണം

കായവാങ്ഗ്മനസ്സുകളെ ദുഷ്കൃതം ചെയ്യാതെ ഈ മൂന്നു സ്ഥാനങ്ങളെ സംവരണം ചെയ്തവന്‍ എവനോ അവനെയാണ് ഞാന്‍ ബ്രാഹ്മണണെന്ന് പറയുന്നതു(6)

ഇനി ഭാരതീയ ധര്‍മങ്ങളെ തമ്മിലടിപ്പിക്കാന്‍ നടക്കുന്ന “സമാധാനത്തിന്റെ മതക്കാരോടും ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ തമ്മിലടിപിച് ആത്മാക്കളെ കൊയ്യാന്‍ ചരിത്ര നിര്‍മിതി നടത്തുന്ന വത്തിക്കാനോടും  എന്റെ ചോദ്യം” എന്താണ് ബ്രാഹ്മണന്‍ എന്ന പദത്തിനെ കുറീച് ശ്രീബുദ്ധഭഗവാന്‍ പറഞ്ഞത്? എന്താണ് മൃഗങ്ങളെ ഹനിക്കുന്നതിന് കുറീച് ഭഗവാന്‍ പറഞ്ഞത്? എന്താണ് ശാന്തിമന്ത്രത്തിലെ അപാകത?

അവലംബം: ധര്‍മപദം പരിഭാഷ: (തെലേപ്പുറത്ത് നാരായണനനമ്പി)

1: പേജ് ന: 191

2: പേജ് ന: 89

3: പേജ് ന: 153

4: പേജ് ന: 189

5: പേജ് ന:190

6: പേജ് ന:192

പുനര്‍ജന്മം ഭാരതീയ ഗ്രന്ധങ്ങളില്‍

ഈയടുത്ത് ഒരു ദിവസം യാദൃശ്ചികമായി ഞാന്‍ ഒരു അമ്പലത്തില്‍ അന്യമതസ്ഥനായ ഒരു മതപണ്ഡിതന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഇടയായി. അതില്‍ എനിക്കു ശ്രദ്ധേയമായി തോന്നിയത് ഭഗവത് ഗീതയിലെ രണ്ടാമദ്ധ്യായമായ സാംഖ്യായോഗത്തിലെ ശ്ലോകം ചൊല്ലിയതാണ് . ഞാനൊന്നു അമ്പരന്നു, ഇനി ഇദ്ദേഹം പറഞ്ഞത് ശരി ആണോ ?എന്റെ ധര്‍മത്തില്‍ സ്വര്‍ഗ പ്രാപ്തി എന്നു പറഞ്ഞാല്‍ എന്താണ്? പുനര്‍ജന്‍മ സങ്കല്‍പ്പങ്ങള്‍ എന്താണ് ? അങ്ങിനെ ഒരു സങ്കല്‍പ്പം ഇല്ലേ ? . പുനര്‍ജന്‍മതിലധിഷ്ഠിതം അല്ലേ എല്ലാ ഭാരതീയ ധര്‍മങ്ങളും? അങ്ങിനെ അതിനെ കുറീച് ഞാന്‍ അന്വേഷിച്ചു തുടങ്ങി, ആ അന്വേഷണം എന്നില്‍ ആ പണ്ഡിതന്റെ വക്രബുദ്ധിയുടെ വ്യാപ്തം അളക്കാന്‍ ഉപകരിച്ചു എന്നു പറയാതെ വയ്യ.  സ്വധര്‍മത്തെ കുറീച് ഒന്നും അറിയാത്ത ഹിന്ദുവിനെ ആശയകുഴപ്പത്തിലാക്കുക എന്നതും അതുവഴി തന്റെ മതത്തിലേക്ക് ആകര്‍ഷിക്കാന്‍ ആളെ കൂട്ടാന്‍ ശ്രമിക്കുകയും അതിലുപരി  തന്റെ  മതധര്‍മത്തിലെ വൈകൃതം എന്നു വിശേഷിപ്പിക്കാവുന്ന സ്വര്‍ഗ്ഗം ( ഈ ലിങ്ക് കാണുക ) എന്ന സങ്കലപ്പം സനാതനധര്‍മത്തിലും ഉണ്ട് എന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമായിട്ടാണ് ഈയുള്ളവന്‍ അതിനെ മനസ്സിലാക്കിയത്. അവരുടെ ഈ നീക്കം എത്ര പരിഹാസ്യയോഗ്യം ആണ് എന്നു വേദങ്ങളും ഗീതയും ഒന്നു കണ്ണോടിച്ചപ്പോള്‍ മനസ്സിലായി.

ആദ്യം ആ മതപണ്ഡിതന്‍ ചൊല്ലിയ ഗീതയിലെ ആ ശ്ലോകം പ്രതിപാദിക്കാം :
ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗം

ജീത്വാ വാ ഭോക്ഷസ്യേ മഹിമ്

തസ്മാദുത്തിഷ്ഠ കൌന്തേയ യൂദായ കൃത നിശ്ചയഃ ( ഭഗവത് ഗീത :2 :37 )

ഭാഷ്യം : യുദ്ധത്തില്‍ നീ വധിക്കപ്പെട്ടാല്‍ നിനക്കു സ്വര്‍ഗം പ്രാപിക്കാം.അതല്ല നീ യുദ്ധത്തില്‍ ജയിക്കുകയാണെങ്കിലോ രാജ്യത്തെ അനുഭവിക്കാം, അതിനാല്‍ ഹേ അര്‍ജ്ജുനാ! യുദ്ധം ചെയ്യാന്‍ തന്നെ നിശ്ചയിച്ചു എഴുന്നേല്‍ക്കൂ !!
( ധര്‍മയുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ നല്ലാതെ വരൂ എന്നു വ്യക്തമാക്കുന്നു.മരിച്ചാല്‍ ‘വീരസ്വര്‍ഗം’ ലഭിക്കും, ജയിച്ചാല്‍ രാജാധിപത്യവും. അര്‍ജുനന്റ്റെ പ്രഞ്ചവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള സമാധാനമായി ആണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഈ മറുപടി )

ഈ ശ്ലോകം ചൊല്ലി ആയിരുന്നു അദ്ദേഹം അവിടെ ഉള്ള ജനങ്ങളെയും എന്നെയും സ്ഥബ്ധനാക്കിയത്. എന്നാല്‍ ഭഗവത് ഗീതയില്‍ തന്നെ പുനര്‍ജന്‍മങ്ങളെ കുറീച് പ്രദീപാദിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു അത് തെറ്റാണോ എന്നു ഞാന്‍ അന്വേഷിച്ചു . ഗീതയെ പറ്റി കുറച്ചു ഗ്രാഹ്യം ഉള്ള എന്നില്‍ പോലും സംശയം ഉളവാക്കുന്ന വിധത്തില്‍ ആയിരുന്നു ആ പ്രഭാഷണം.പുനര്‍ജന്‍മ സങ്കല്‍പ്പങ്ങളെ പറ്റി  പറയാതെ തങ്ങളുടെ ധര്‍മം ശ്രേഷ്ഠമാണെന്നും സനാതന ധര്‍മതിലും ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ ഉണ്ടെന്നും കാണിക്കാനും സ്ഥാപിക്കാനും ആയിരുന്നു അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നത്.നമുക്ക് ഇനി നമ്മുടെ വേദഗ്രന്ധങ്ങളിലും മറ്റ് പ്രാമാണിക ഗ്രന്ധങ്ങളിലും പുനര്‍ജന്‍മ സങ്കല്‍പ്പത്തെ കുറീച്ചു പറയുന്നുണ്ടോ എന്നു നോക്കാം.

ആദ്യം ചാതുര്‍വേദങ്ങളില്‍ :-

(1) അസുനീതേ പുനരസ്മാസൂചക്ഷു: പുനഃ പ്രാണമിഹാനോദേഹി ഭോഗമ്

ജ്യോക്പശ്യെമ സൂര്യമുച്ചന്തമനുതേ മൃളയാ നഃ സ്വസ്തി..

(2)പുനര്നോ അസും പൃഥിവി ദദാതൂ പുനര്ദ്യെഔരുദേവീ പുനരന്തരീക്ഷമ്.

പുനര്‍നഃ സോമസ്ഥന്വം ദദാതൂ പുനഃ പൂഷാ പഥ്യാം യാ സ്വസ്തീ:

(ഋഗ്വേദം 8.1.23. 1-2)

ഭാഷ്യം : ആസവ:എന്നാല്‍പ്രമാണങ്ങള്‍, പ്രാണങ്ങളെ നയിക്കുന്ന അസുനീതി ഞങ്ങളുടെ ബുദ്ധിയില്‍അന്തര്യാമിയായിരിക്കുന്ന  ഈശ്വരനാണ്.അല്ലയോ ജഗദീശ്വരാ!ഞങ്ങല്‍ക്ക് മരണാനന്തരം സുഖപ്രദമായ മറ്റൊരു ശരീരത്തെ നല്കണം.. ( പുനരസ്മാസു)  പൂര്‍വശരീരം ത്യജിച്ചു പുതിയ ശരീരത്തെ പ്രാപിക്കുന്ന ഞങ്ങളില്‍( ചക്ഷുഃ -ച്ഛക്ഷു ഇന്ദ്രിയങ്ങളുടെ ഉപലക്ഷണം  ആണ്).കണ്ണു മുതലായ എല്ലാ ഇന്ദ്രിയങ്ങളെയും ഞങ്ങളെ ധാരണം ചെയ്യിച്ചാലും. ) പുനഃപ്രാണമിഹ) പ്രാണന്‍ ആന്തരികശക്തികളുടെ ഉപലക്ഷണമാണ്/പ്രാണനും ബുദ്ധിയും മനസ്സും ഞങ്ങളില്‍ധാരണം ചെയ്യിച്ചു പുനര്‍ജന്‍മത്തില്‍(നഃ  ഭോഗം ജ്യോക്) ഞങ്ങല്‍ക്ക് എല്ലാവിധ ഭോഗപദാര്‍ഥങ്ങളെയും നല്കിയാലും.അങ്ങനേ ഞങ്ങള്‍എല്ലാ ജന്മങ്ങളിലും ( ഉച്ചരന്തം  സൂര്യമ്) ശ്വാസോച്വാസാത്നമമായ പ്രാണനും ഉദിച്ചുയര്‍ന്ന സൂര്യലോകവും നിരന്തരം (പശ്യേമ)  ദര്‍ശിക്കുമാറാകട്ടെ.(അനുമതെ) ഏവര്‍ക്കും വീണ്ടും വീണ്ടും അളന്നു കുറീച് യദാവത് നല്‍കുന്ന ഈശ്വരാ! (നഃ) ഞങ്ങല്‍ക്ക്  എല്ലാ ജന്മങ്ങളിലും (മൃളയ) സുഖം നല്കണം.അങ്ങയുടെ കൃപയാല്‍പുനര്‍ജന്‍മങ്ങളില്‍ഞങ്ങല്‍ക്ക് (സ്വസ്തി) സൂഘവും  മംഗളവും ഭവിക്കുമാറാകട്ടെ. (2) ഈശ്വരാ!അങ്ങയുടെ അനുഗ്രഹത്താല്‍(നഃ) ഞങ്ങല്‍ക്ക് (അസും) പ്രാണനും അന്നമയമായ  ബലവും ( പൃഥിവി പുനര്‍ദദാത്) പുനര്‍ജന്‍മങ്ങളില്‍പൃദ്ധിവിയെയും നല്കിയാലും. (പുനര്ദ്യാ) പുനര്‍ജന്‍മതില്‍ ദൈവികജ്യോതിസായ സൂര്യജ്യോതിസിന്റെ ശക്തിയെ നല്കിയാലും. ( പുനരന്തരീക്ഷമ്) അത്പോലെ അന്തരീക്ഷം  പുനര്‍ജന്‍മത്തില്‍നല്‍കുമാറാകട്ടെ. ( പുനഃപുഷാ) പുഷ്ടികര്‍ത്താവായ ഭഗവാന്‍! അങ്ങ് (പഥ്യാം) പുനര്ജ്ന്‍മത്തില്‍ ധര്‍മമാര്‍ഗത്തെ വെളിവാക്കണം. എല്ലാ ജന്മങ്ങളിലും (യാസ്വസ്തി) അങ്ങയുടെ കൃപയാല്‍ഞങ്ങല്‍ക്ക് സര്‍വ ദുഖനിവാരണം  ഭവിക്കട്ടെ !

(3) പുനര്മനഃ പുനരായുര്മ ആഗന്‍പുനഃപ്രാണ: പുനരാത്മ ആഗന്‍പുനശ്ചക്ഷുഃ പുനഃശ്രോത്രം മ ആഗന്‍.

(4) പുനരുമൈഥ്വിന്ദ്രിയം പുനരാത്മാ ദ്രവിണം ബ്രാഹ്മണം ച.

പുനരഗ്നേയ ദിഷ്ണ്യാ യഥാസ്ഥാമ കല്‍പ്പയന്തയാമിഹൈവ.. (അഥര്‍വം 7.6.67.1)

(5) ആയോ ധര്‍മാണി പ്രഥമ: സസാദ തതോ വപൂംഷികൃണുഷേ പുരൂണി.

ദാസ്യൂര് യോനിം  പ്രഥമ ആവിശേയാ വാചമാനുദിതാം ചികേത. (അഥര്‍വവേദം  5.1.1.2 )

ഭാഷ്യം : (പുനര്‍മനഃ) ജഗദീശ്വരാ! അങ്ങയുടെ അനുഗ്രഹത്താല്‍വിദ്യാനി ശ്രേഷ്ഠ ഗുണങ്ങളോട് കൂടിയ മനസ്സും ആയുസ്സും (പ്രാണ) പ്രമാണങ്ങളും (മേ ആഗന്‍) എനിക്കു പുനര്ജ്ന്‍മത്തില്‍ലഭിക്കട്ടെ. (പുനരാത്മാ) പുനര്‍ജന്‍മത്തില്‍എന്റെ ആത്മാവു ശുദ്ധമായ വിചാരങ്ങളോട്കൂടിയതാകട്ടെ.(പുനശ്ചക്ഷുഃ) കണ്ണും ചെവിയും എനിക്കു പ്രാപ്തമാകട്ടെ. (വൈശ്വാനര) ജഗതിനെയെല്ലാം നയിക്കുന്ന (അദബ്ദ:) ദംഭാദിനോശരഹിതനും (താനൂപഃ)ശരീരാധികളെ രക്ഷിക്കുന്നവനും (അഗ്നി:) വിജ്നാനാനന്ദ സ്വരൂപനുമായ ജഗദീശ്വരന്‍(പാതു ദുരുതാദവദ്യാത്) ജന്‍മജന്‍മാന്തരങ്ങളില്‍ദുഷ്കര്‍മങ്ങളില്‍നിന്നു അകറ്റി രക്ഷിക്കട്ടെ. അപ്രകാരം ഞങ്ങള്‍പാപത്തില്‍നിന്നകന്നു എല്ലാ ജന്മങ്ങളിലും സുഖത്തെ പ്രാപിക്കുമാറാകട്ടെ.(4) അങ്ങയുടെ കൃപയാല്‍പുനര്‍ജന്‍മത്തില്‍(പുനരുമൈഥ്വിന്ദ്രിയം) മനസ്സ് മുതലായ പതിനൊന്നു ഇന്ദ്രിയങ്ങള്‍ഞങ്ങല്‍ക്ക് പ്രാപ്തമാവട്ടെ. അതായത് മനുഷ്യദേഹം എല്ലായ്പ്പോഴും ലഭിക്കണമെന്ന ഇച്ചയും താല്പര്യവും. (പുനരാത്മാ ) പ്രാണങ്ങളെ ധാരണം ചെയ്യാന്‍സാമര്‍ഥ്യം കൈവരിക്കട്ടെ. അങ്ങനെ നൂറോ അതിലതികം വര്‍ഷമോ ഞങ്ങള്‍ക്കു  സദ്കര്‍മ നിരതനായി ജീവിക്കാന്‍കഴിയണം.സത്യവിദ്യ മുതലായ ശ്രേഷ്ഠ ധനവും പുനര്‍ജന്‍മത്തില്‍ലഭിക്കണം. എന്നെന്നേയ്ക്കും ബ്രഹ്മമായായ വേദവും അതിന്റെ വ്യാഖ്യാനവും അറിഞ്ഞു  അങ്ങയില്‍നിഷ്ടയോട് കഴിയാന്‍ഇടയാക്കണം.കൂടാതെ ജഗതിനെല്ലാം സുഖം പകരുന്ന അഗ്നിഹോത്രാതിയാജ്നമ് ചെയ്യുന്നവരാകട്ടെ. (ദിഷ്ണ്യാ യഥാസ്ഥാമ ) ജഗദീശ്വരാ! ഞങ്ങല്‍ക്ക് പൂര്‍വജന്മങ്ങളില്‍ശുഭഗണങ്ങളെ ധാരണം ചെയ്യുന്നതിന് യോജിച്ച മനസ്സ്, ഇന്ത്രിയങ്ങള്‍ബുദ്ധി ശരീരം മുതലായവ ലഭിച്ചതു പോലെ ഇനിയുള്ള ജന്മങ്ങളിലും ഉത്തമമായ കൃത്യങ്ങളനുഷ്ഠിക്കാന്‍യോജിച്ച ബുദ്ധിയുക്തമായ മാനവശരീരം ലഭിക്കട്ടെ. ഇവയെല്ലാം ശുദ്ധമായ ബുദ്ധിയോടൊപ്പം (മൈതു ) എനിക്കു ലഭിക്കണം. (ഇഹൈവ)ഈ സംസാരത്തില്‍മനുഷ്യ ജന്മമെടുത്ത് ധര്‍മാര്‍ഥ കാമമോക്ഷങ്ങളെ പ്രാപിക്കാന്‍തക്ക കര്‍മങ്ങള്‍അനുഷ്ഠിക്കുവാനും അങ്ങയെ ഭക്തിയോടും സ്നേഹത്തോടും ഉപാസിക്കാനും ഇടവരട്ടെ. ഈവിധം ഒരുജന്‍മത്തിലും ദുഖത്തെ പ്രാപിക്കാന്‍ഇടയാവാതിരിക്കട്ടെ. (5) (ആയോ ധര്മാഥണി ) പൂര്‍വജന്‍മത്തില്‍ധര്‍മമനുഷ്ഠിക്കുന്നയാള്‍(തതോ വപൂംഷികൃണുഷേ പുരൂണി) ആ ധര്‍മാചാരണത്താല്‍അനേകം ഉത്തമശരീരങ്ങളെ ധാരണം ചെയ്യുകയും ആദര്‍മാത്മാവ് നീചശരീരത്തെ പ്രാപിക്കുകയും ചെയ്യുന്നു. (ദാസ്യൂര് യോനിം)പൂര്‍വജന്‍മകൃതങ്ങളായ പാപപുണ്യങ്ങളുടെ ഫലത്തെ അനുഭവിക്കുകയെന്ന സ്വഭാവത്തോട് കൂടിയ ജീവാത്മാവ് പൂര്‍വശരീരത്തെ വെടിഞ്ഞു വായുവിനോടൊപ്പം നിലകൊള്ളുകയും  പിന്നീട് ജലം, ഔഷധി, പുരാണം ആദിയായവയിലൂടെ ഗര്‍ഭാശയത്തില്‍പ്രവേശിച്ച് ജന്മമെടുക്കുകയും ചെയ്യുന്നു.അനുദിതവാണിയെ അതായത് ഈശ്വരപ്രോക്തമായ വേദത്തില്‍നിര്‍ദ്ദേശിച്ചിട്ടുള്ള സത്യഭാഷണാദി കര്‍മങ്ങളെ അതിന്‍പറ്റി യഥാവത് അറിഞ്ഞു ചെയ്യുകയും ധര്‍മത്തില്‍തന്നെ യാദയുക്തം സ്ഥിതി ചെയ്യുകയും ചെയ്താല്‍മനുഷ്യ ശരീരത്തെ പ്രാപിച്ചു ഉത്തമമായ സുഖൈശ്വര്യങ്ങളെ പ്രാപിക്കാന്‍യോഗ്യത നേടുന്നു.അധര്‍മത്തെ ആചരിക്കുന്നവന്‍,നേരെമറിച്ച് നീചശരീരങ്ങളായ കീടപതാങ്ഗാതീ ഗാത്രങ്ങളെ ധാരണം ചെയ്തു അനേക ദുഖങ്ങളെ അനുഭവിക്കുന്നു.

6. ദ്വേസൃതി അശൃണവം പിതൃണാമഹം ദേവാനാമുത മര്ത്യാനാം.

താഭ്യാമിദം വിശ്വ വിശ്വമേജല്‍സമേതി യദന്തരാ പിതരം മാതരം ച..

( യജൂര്‍വേദം 19.47)

(7) മൃതശ്ചാഹം പുനര്ജാതോ ജാതശ്ചാഹം പുനരുമൃത:

നാനാ യോനി സഹസ്രാണി മയോഷിതാനി യാനിവൈ..

ആഹാരാ  വിവിധാ ഭൂക്‍താ: പീതാ നാനാവിധാസ്തനാ:

മാതാരോ വിവിധാധൃശ്ടാഃ പിത്തര: സുഹൃദസ്തഥ

അവാങ്മുഖ പീഠ്യമാനോ ജന്തുശ്ചൈവ സമന്‍വിത: ( നിരുക്തം 14.6)

ഭാഷ്യം : (ദ്വേസൃതി) ഈ ലോകത്തില്‍ പാപപുണ്യപരിഹാരാര്‍ത്ഥം രണ്ടു മാര്‍ഗങ്ങളുണ്ട്. ഒന്നു, പിതൃക്കള്‍,ദേവന്മാര്‍, വിധാന്‍മാര്‍ എന്നിവരുടെയും മറ്റേത് മരണശീലരുടെ, അതായത് ജ്നാനരഹിതരായ വിദ്യാവിഹീനിതരുടെയും മാര്‍ഗ്ഗം.രണ്ടു സ്മൃതികളില്‍ ഒന്നു പിതൃയാനവും രണ്ടാമത്തേത് ദേവയാനവും ആണ്.ജീവാത്മാവ് മാതാപിതാക്കളില്‍ നിന്നു ശരീരം ധാരണം ചെയ്തു പാപപുണ്യങ്ങളും സുഖദുഘങ്ങളും വീണ്ടും വീണ്ടും അനുഭവിക്കുന്നത്-പൂര്‍വപരജന്‍മങ്ങള്‍ ധാരണം ചെയ്യുന്നത്-പിതൃയാനം എന്ന സ്മൃതി ആണ്.മോക്ഷമെന്ന പദത്തെ പ്രാപിച്ചു ജന്‍മമരണങ്ങളാകുന്ന സംസാരത്തില്‍ നിന്നു മോചിക്കുന്നത് രണ്ടാമത്തെ സ്മൃതീ ആകുന്നു. ഒന്നാമത്തെ സ്മൃതിയില്‍ പുണ്യസഞ്ചയത്തിന്റെ ഫലം അനുഭവിച്ചു വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു.രണ്ടാമത്തെ സ്മൃതിയില്‍ ജനനവും മരണവും ഇല്ല (അശൃണവം). മുന്‍ചൊന്ന രണ്ടു മാര്‍ഘങ്ങളില്‍ ജഗത്തെല്ലാം (ഏജത്) ഗമനാഗമനം (സമേതി) സമ്യക്‍ചകരേണേ പ്രാപിക്കുന്നു. (യദാന്തരാ പിതരം മാതരം ച ) ജീവന്‍ പൂര്‍വശരീരം ത്യജിച്ചു വായു ജലം ഔഷധം എന്നിവകളില്‍ ഭ്രമണം ചെയ്തു മാതൃപിതൃശരീരങ്ങളില്‍ പ്രവേശിച്ച് പുനര്‍ജന്മമെടുക്കുന്നു.അപ്പോഴത് സശരീരിയായ ജീവനാകുന്നു എന്നറിയുക. (7) മരിച്ചു ഞാന്‍ വീണ്ടും ജനിച്ചു, ജനിച്ചു വീണ്ടും മരിച്ചു ഞാന്‍ ആയിരക്കണക്കിന് നാനായോനികളെ പ്രാപിച്ചിട്ടുണ്ട്. പലതരം ആഹാരങ്ങള്‍ കഴിക്കുകയും അനേകം മാതൃസ്തനങ്ങളിലെ പാല്‍ കുടിക്കുകയും അനവധി മാതാപിതാക്കളെയും സുഹൃത്തുക്കളെയും കാണുകയും ചെയ്തിട്ടുണ്ട്. (ആവാങ് മുഖ: ) കാല് മുകളിലേക്കും തല താഴോട്ടുമായി നിരവധി ഗര്‍ഭാശയങ്ങളില്‍ ഞാന്‍ പീഡകള്‍ സഹിച്ചിട്ടുണ്ടു.

ഇനി മറ്റ് ഗ്രന്ധങ്ങളില്‍ പുനര്‍ജനസങ്കല്‍പ്പങ്ങളെ കുറീച്ചു പറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കാം

ആദ്യം  നമുക്ക് ഭഗവത് ഗീതയിലേക്ക് വരാം:

ധ്യാനയോഗം

(1)പ്രാപ്യ പുണ്യാകൃതാം ലോകാന്‍

ഉഷിതാ ശാശ്വതി: സമാ:ശുചിനാം ശ്രീമതാം ഗേഹേ

യോഗഭ്രഷ്ടോ ഭിജായതേ ( 6:41)

(2)അഥവാ യോഗിനാമേവ

കുലേ ഭവതി ധീമതാം

ഏതദ്ധി ദുര്‍ബലതരം

ലോകേ ജന്മ യദീദൃശം (6:42)

(3)തത്ര തം ബുദ്ധിസംയോഗം

ലഭതെ പൌര്‍വദേഹികം

യതതെ ച തതോ ഭൂയഃ

സംസിദ്ദൌ കുരുനന്ദന (6:43)

(4)പൂര്‍വതാഭ്യാസേന തേനൈവ

ഹ്രിയതെ ഹൃവഷോ പി സഃ

ജീജ്നാസുരപി യോഗസ്യ

ശബ്ദബ്രഹ്മാതിവര്‍ത്തതേ (6:44)

ഭാഷ്യം (1) : യോഗസിദ്ധിക്കായി ശ്രമിച്ചിട്ടും പൂര്‍ണഫലപ്രാതി സിദ്ധിക്കാത്ത യോഗഭ്രഷ്ടന്‍ പുണ്യലോകങ്ങളെ പ്രാപിച്ചു ഏറെക്കാലം സുഖമായി കഴിഞ്ഞതീന് ശേഷം സുകൃതികളും ഐശ്വര്യമുള്ളവരുമായവരുടെ ഗൃഹത്തില്‍ വന്നു ജനിക്കുന്നു.

(2) അല്ലെങ്കില്‍ ജ്നാനികളായ യോഗനിഷ്ഠന്‍മാരുടെ കുലത്തില്‍ തന്നെ അവന്‍ ജനിക്കുന്നു. ഇപ്രകാരമുള്ള ജന്‍മമ വളരെ ദുര്‍ഭലമാകുന്നു.

(3) അല്ലയോ അര്‍ജുനാ! ആ (പുതിയ) ജന്മത്തില്‍, പൂര്‍വജന്‍മത്തില്‍ ഉണ്ടായ ബ്രഹ്മജ്നാന വിശയകമായ ബുദ്ധിയോട് ചേര്‍ച്ച ലഭിക്കുന്നു. അനന്തരം അവന്‍ വീണ്ടും യോഗ സിദ്ധിക്കായി പ്രയത്നം തുടരുകയും ചെയ്യുന്നു.

(4)മുജ്ജന്‍മത്തിലെ അഭ്യാസത്തിന്റെ വാസനാബലത്താല്‍ അവന്‍ അവശനാണെങ്കില്‍ കൂടി, യോഗമാര്‍ഗത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. യോഗവൃത്തിയേകുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും വെദോക്ത കര്‍മഫലമായ സ്വര്‍ഗാദി സൂഖാവിഷയങ്ങളെ അതിക്രമിക്കുന്നു.

അക്ഷരബ്രഹ്മയോഗം

(1) ധൂമോ രാത്രിസ്ഥതാ കൃഷ്ണാ:

ഷണ്‍മാസാ ദക്ഷിണായനം

തത്ര ചാന്ദ്രമാസം ജ്യോതി:

യോഗീ പ്രാപ്യ നിവര്‍ത്തതെ (8:25)

(2) ശുക്ലകൃഷ്ണേ ങ്ങാതീ ഹ്യേതേ

ജഗതാ:ശാശ്വതെ മതേ

ഏകയാ യാത്യനാവൃത്തീം

അന്യയാ വാര്‍ത്തതേ പുനഃ

ഭാഷ്യം (1) പുക പരക്കുമ്പോഴും രാത്രിയിലും കറുത്ത പക്ഷത്തിലും ദക്ഷിണായന കാലത്തും ദേഹം വിട്ടുപോകുന്ന യോഗി ചന്ദ്ര ജ്യോതിസ്സിനെ അഥവാ ചന്ദ്രലോകത്തെ പ്രാപിച്ചിട്ടു പുനര്‍ജന്മമെടുക്കുന്നതിന് തിരിച്ചു വരുന്നു.

(2)ശുക്ലം കൃഷ്ണമ് ( ശുക്ലഗതി കൃഷ്ണഗതി ) എന്നീ രണ്ടു മാര്‍ഗങ്ങള്‍ ലോകത്തില്‍ എക്കാലത്തും നിലവിലുള്ളതായി കണക്കാക്കപ്പെടുന്നു.ആദ്യത്തെ മാര്‍ഗത്തില്‍കൂടി പുനരാവൃത്തിയില്ലാത്ത പരമപദത്തെ (മോക്ഷത്തെ) പ്രാപിക്കുന്നു. മറ്റേതില്‍ കൂടിപോകുന്നവര്‍ വീണ്ടും ജന്മമെടുത്ത് സംസാരത്തിലേക്ക് തിരിച്ചു വരുന്നു.

പുരുഷോത്തമയോഗം

ശരീരം യദവാപ്നോതി

യച്ചാപ്യൂത്ക്രാമാതീശ്വര:

ഗൃഹീത്വൈതാനി സംയാതി

വായൂര്‍ഗന്ധാനിവാശയാത് (8:8)

ജീവാത്മാവ് ഒരു ശരീരം വിട്ടുപോവുമ്പോള്‍ മനസ്സിനേയും ജ്നാനെന്ത്രിയങ്ങളെയും കൊണ്ടുപോക്‍ന്നു. ഒരു ശരീരത്തില്‍ പ്രവേശിക്കുമ്പോളും പൂര്‍വവാസനകളോട് കൂടിയ മനസ്സോടും ഇന്ദ്രിയങ്ങളോടും കൂടിതന്നെ പ്രവേശിക്കുന്നു. മനസ് എന്നിവിടെ പറയുന്നതു മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്ന അന്തഃകരണമെന്ന അര്‍ഥത്തിലാണ്.

ഇനി മറ്റുള്ള പ്രമാണങ്ങളില്‍ എങ്ങിനെ ആണ് എന്നു നോക്കാം

8. സ്വരസവാഹി വിദൂഷോ പി തഥാരൂഡൊ ഭിനിവേശ: (യോഗ ദര്ശനം 1.2.9)

(9) പുനരുല്‍പത്തി: പ്രേതൃഭാവ: (ന്യായം 1.1.119)

ഭാഷ്യം : യോഗദര്‍ശനശാസ്ത്രത്തില്‍ പദഞ്ജലിമുനി പറഞ്ഞിരിക്കുന്നതിന് വേദവ്യാസന്‍ ഭാഷ്യരചന പുനര്‍ജന്‍മപ്രതിപാദകമായിട്ടാണ് ചെയ്തിരിക്കുന്നത്.ജനിച്ചയുടനെ കൃമിക്കു പോലും മരണഭയം ഉണ്ടാകുന്നത് നമുക്ക് കാണാം.ഇത് പൂര്‍വാപരജന്മങ്ങള്‍ ഉണ്ടായതിന്റെ ഫലമാണ്.വിധാന്‍മാര്‍ക്കും ഈ അനുഭവമുണ്ട്.ജീവന്‍ അനേകം ശരീരങ്ങള്‍ ധരിച്ചിട്ടുണ്ടെന്നും ഇത് തെളിയിക്കുന്നു.പൂര്‍വ്വജന്‍മത്തില്‍ മരണാനുഭവം ഉണ്ടായില്ലെങ്കില്‍, അതിന്റെ സംസ്കാരവും ആത്മാവിലുണ്ടാവുകയില്ല.സംസ്കാരമില്ലാതെ സ്മരണ ഉണ്ടാവുന്നില്ല,സ്മരണ ഇല്ലാതെ മരണഭയം എങ്ങിനെ ഉണ്ടാവും ? എല്ലാ പ്രാണികള്‍ക്കും മരണഭയം ഉള്ളത് കൊണ്ട് പൂര്‍വ്വാജന്‍മങ്ങളുണ്ടെന്ന് സിദ്ധിക്കുന്നു. (9) മഹാവിദ്വാനായ ഗൌതമ മഹര്‍ഷിയുടെ ന്യായദര്‍ശനത്തിലും,അതിന്റെ ഭാഷ്യ കര്‍ത്താവായ വാല്സ്ത്യായനും പുനര്‍ജന്‍മമുണ്ടെന്ന് സമര്‍ത്തിച്ചിട്ടുണ്ട്. പൂര്‍വശരീരം ത്യജിച്ചു വീണ്ടും പുതിയ ഭാവം ധരിക്കുന്നതിനെ ആണ് പ്രേത്യഭാവമെന്ന് പറയുന്നതു. പ്രേത്യ എന്നതിന് മരണം പ്രാപിച്ചു എന്നും ഭാവമെന്നതിന് പുനര്‍ജന്‍മമെടുത്ത് ജീവന്‍ ദേഹാദാരണം ചെയ്യുന്നത് എന്നും അര്‍ഥമാണ്.

നമ്മുടെ ധര്‍മത്തെ കുറീച് നാം ബോധവാന്‍മാരായില്ലെങ്കില്‍ ഇത്തരത്തിലുള്ള വിപത്തുകള്‍ നമ്മേ കാത്തിരിക്കും!!!!

ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു

ഈ ബ്ലോഗ്‌ ഒരു ഇംഗ്ലീഷ് ബ്ലോഗിന്‍റെ കോപ്പി ആണ്.  ഇത് തികച്ചും ആ വ്യക്തിയുടെ ഭാവനയും സ്വത്തും ആണ്. ഈ ബ്ലോഗിന്റെ ഒറിജിനല്‍ ഞാന്‍ ചുവടെ ചേര്‍ക്കുന്നു.
http://godbless-u.ning.com/profiles/blogs/why-i-am-a-hindu

ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു

നാല് വര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനയാത്രയില്‍ എന്റെ സീറ്റിന് അടുത്ത്‌ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞു. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യാസമായി ബൈബിള്‍ വായനയുമായി ആരെയും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആ പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. കാരണം ആ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് അങ്ങനെ ബൈബിള്‍ വായന കുറവാണ്. യാത്രയുടെ വിരസതമാറ്റാന്‍ ആ പെണ്‍കുട്ടിയോട് പരിചയപ്പെടാന്‍ തീരുമാനിച്ചു. ഞാന്‍ ഭാരതത്തില്‍ നിന്നാണെന്നു കേട്ടപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി.
“ഏതു മതത്തില്‍ പെട്ടവനാണ് താങ്കള്‍ ”

പെണ്‍കുട്ടിയുടെ ചോദ്യം വീണ്ടും എന്നില്‍ കൗതുകം ജനിപ്പിച്ചു.

“ക്രിസ്ത്യനോ അതോ മുസ്ലിമോ..”

പെണ്‍കുട്ടി വീണ്ടും ചോദിച്ചു.

“രണ്ടുമല്ല. ഞാന്‍ ഹിന്ദുവാണ്.”

എന്റെ മറുപടി കേട്ട പെണ്‍കുട്ടി ഒരു കൂട്ടിലിട്ട മൃഗത്തെയെന്നവണ്ണം എന്നെ നോക്കി. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടിയ്ക്ക് ഏറ്റവും പരിചിതം ക്രിസ്ത്യനും മുസ്ലിമും ആയിരിക്കും. സ്വാഭാവികം.

“എന്റെ അച്ഛന്‍ ഹിന്ദു. അമ്മ ഹിന്ദു. അങ്ങനെ ഞാന്‍ ഹിന്ദുവായി ജനിച്ചു..”

“ആരാണ് നിങ്ങളുടെ പ്രവാചകന്‍..?”

പെണ്‍കുട്ടി വീണ്ടും തിരക്കി.

“ഹിന്ദുവിന് പ്രവാചകന്മാര്‍ ഇല്ല.”

“നിങ്ങളുടെ പുണ്യ ഗ്രന്ഥം ഏതാണ്..?”

“ഞങ്ങള്‍ക്ക് ഒരു പുണ്യ ഗ്രന്ഥം അല്ല. നൂറു കണക്കിന് തത്വ ശാസ്ത്രങ്ങളും ആയിരക്കണക്കിന് പുണ്യ കൃതികളും ചരിത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഉണ്ട്..”

“ഓ. അപ്പോള്‍ ആരാണ് നിങ്ങളുടെ ദൈവം..?”

“മനസ്സിലായില്ല..” ഞാന്‍ തിരക്കി.

“അതായത് ക്രിസ്ത്യാനികള്‍ക്ക് യേശു, മുസ്ലിങ്ങള്‍ക്ക്‌ അല്ലാഹൂ.. അങ്ങനെ നിങ്ങള്‍ക്കോ.?”

ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. കാരണം ഈ കുട്ടി മനസ്സിലാക്കിയ മതങ്ങളില്‍ ഒരു ദൈവവും ഒരു പ്രവാചകനും മാത്രമാണുള്ളത്. അതും പുരുഷ ദൈവം. അതുകൊണ്ട് തന്നെ ഈ കുട്ടിയെ ഹിന്ദു മതത്തെ പറ്റി മനസ്സിലാക്കിക്കാന്‍ വേറെ രീതി സ്വീകരിച്ചേ മതിയാവൂ..

“ഹിന്ദുവിന് ഒരു ദൈവമാവം. ഹിന്ദുവിന് പല ദൈവങ്ങളുമാവാം, ഇനി അതല്ല യുക്തിവാദിയോ നിരീശ്വരവാദിയോ ആവട്ടെ.. എന്നാലും അയാള്‍ ഹിന്ദു തന്നെ. ഹിന്ദു എന്നത് വിശാലമായ കാഴ്ചപ്പാടാണ്.”

പെണ്‍കുട്ടി ആകെ ചിന്താകുലയായി. കാരണം സംഘടിതമായല്ലാത്ത ഒരു മത ചട്ടക്കൂട്. എന്നിട്ടും ആയിരക്കണക്കിന് വര്‍ഷം നിലനിന്നു. നില നില്‍ക്കുന്നു. നിരവധി തവണ പല വിദേശ ആക്രമണവും നേരിട്ടു. ബലമായതും പ്രലോഭനം നിറഞ്ഞതുമായ നിരവധി മത പരിവര്‍ത്തനത്തെ സഹിഷ്ണുതയോടെ നേരിട്ടു.

“നിങ്ങള്‍ മത വിശ്വാസിയാണോ.?”

“ഞാന്‍ സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല. പക്ഷെ ചില ആചാരങ്ങള്‍ ചില ചടങ്ങുകള്‍ നടത്താറുണ്ട്‌. അതും സ്ഥിരമായി അല്ല.”

“അപ്പോള്‍ സ്ഥിരമായി അമ്പലത്തില്‍ പോകതെയിരുന്നാല്‍ ദൈവത്തെ പേടിയില്ലേ..?”

“ഞാന്‍ ദൈവത്തെ എന്റെ സുഹൃത്തായി കാണുന്നു. ഞാന്‍ ദൈവത്തെ ഭയക്കുന്നില്ല. അതുപോലെ നിര്‍ബന്ധിത ചടങ്ങുകളിലോ പ്രാത്ഥനകളിലോ ഞാന്‍ പങ്കെടുക്കില്ല..”

“നിങ്ങള്‍ എപ്പോഴെങ്കിലും മതം മാറണം എന്ന് ചിന്തിച്ചിട്ടുണ്ടോ..?”

“എന്തിന്. എന്റെ മതത്തില്‍ ഞാന്‍ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരും എന്നെ ബലമായി വിശ്വസിപ്പിക്കുന്നില്ല. ആരും ബലമായി പ്രാ൪ത്ഥിപ്പിക്കുന്നില്ല. ആരും എന്നെ പ്രാ൪ത്ഥനകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ഇല്ല. ഇതൊരു സംഘടിത മതമോ ഒരാള്‍ സ്ഥാപിച്ച മതമോ പള്ളികള്‍ വഴി നിയന്ത്രണം നടത്തുന്നതോ ആയ മതമോ അല്ല. ഒരു മതം എന്നും പറയാനാവില്ല. ഒരു കൂട്ടം ആചാരങ്ങള്‍, ഒരു കൂട്ടം വിശ്വാസങ്ങള്‍, സംസ്കാരം, രീതികള്‍ ഇവയൊക്കെയാണ്.”

“അപ്പോള്‍ നിങ്ങള്‍ ദൈവ വിശ്വാസിയല്ലേ.?””

ഞാന്‍ അങ്ങനെ പറഞ്ഞില്ല. ഞാന്‍ ദൈവികതയെ നിരാകരിച്ചില്ല. മത ഗ്രന്ഥങ്ങള്‍ വായിക്കും. ദൈവമുണ്ടെന്നോ ഇല്ലെന്നോ ആവട്ടെ. പക്ഷെ പ്രപഞ്ച സ്രഷ്ടാവായ പരബ്രഹ്മത്തെ വിശ്വസിക്കുന്നു. അതിന്റെ ചൈതന്യത്തില്‍ വിശ്വസിക്കുന്നു.”

“പിന്നെന്തേ ഒരു ദൈവത്തെ വിശ്വസിക്കാത്തത്.”

“ഹിന്ദുക്കള്‍ ഒരു സംഗ്രഹിത ശക്തിയെയാണ് വിശ്വസിക്കുന്നത്. മറഞ്ഞിരുന്നു മകനിലൂടെയോ (?) പുരോഹിതരിലൂടെയോ അതുമല്ലെങ്കില്‍ പ്രവാചകന്മാരിലൂടെയോ തന്റെ ദൂത് കൊടുത്ത് തന്നെ പേടിക്കാനും ബഹുമാനിക്കാനും ആരാധിക്കാനും പറയുന്ന ഒരു ദൈവത്തെയല്ല ഞങ്ങള്‍ പൂജിക്കുന്നത്. കുറെ അല്ലെങ്കില്‍ കുറവ് വിദ്യാഭാസം ഉള്ള ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടാവാം. അല്ലെങ്കില്‍ ഹിന്ദുമതത്തില്‍ അറിവില്ലാത്തവര്‍ അങ്ങനെ ചെയ്യുന്നുണ്ടാകാം. പക്ഷെ അറിവുള്ളവര്‍ അന്ധവിശ്വാസത്തെയും ഇത്തരം മറഞ്ഞിരിക്കുന്ന ദൈവത്തെയോ തള്ളികളയുകയാണ് പതിവ്.”

“അപ്പോള്‍ ദൈവമുണ്ടെന്നു താങ്കള്‍ പറയുന്നു. പ്രാര്‍ത്ഥനയും ഉണ്ടല്ലോ. ആട്ടെ എന്താ പ്രാര്‍ത്ഥന.”

“ലോക സമസ്ത സുഖിനോ ഭവന്തു. ഓം ശാന്തി ശാന്തി..”

“ഹ ഹ ഹ ..രസകരം .എന്താണ് ഇതിന്റെ അര്‍ഥം ”

“എല്ലാവരും സമാധാനത്തോടും സുഖത്തോടും ഇരിക്കട്ടെ. സമാധാനം.”

“കൊള്ളാമല്ലോ. അപ്പോള്‍ എങ്ങനെ ഈ മതത്തില്‍ ചേരാം. എല്ലാവര്‍ക്കും നല്ല സ്വാതന്ത്ര്യം ഉണ്ടല്ലോ.”

“സത്യത്തില്‍ ഹിന്ദു മതം ഓരോ വ്യക്തിക്കും ഉള്ളതാണ്. അവരുടെ ശാന്തിയ്ക്ക്‌ വേണ്ടി. വേദങ്ങളിലും ഉപനിഷത്തുകളിലും വേരുകള്‍ ഉള്ള മതം. പക്ഷെ ഒരാള്‍ എങ്ങനെ ആ മതത്തെ സമീപിക്കുന്ന എന്നത് പോലെയിരിക്കും.”

“പക്ഷെ എങ്ങനെ ഈ മതത്തില്‍ ചേരാം.”

“ആര്‍ക്കും ഹിന്ദുമതത്തില്‍ ചേരാനാവില്ല. കാരണം ഇതൊരു മതവും അല്ല. കാരണം ഇതൊരു ആചാരമോ രീതിയോ ആണ്. ഒരു വ്യക്തിയോ ചട്ടക്കൂടോ അല്ല നിയന്ത്രിക്കുന്നത്. അതേപോലെ ചേര്‍ക്കാനും പുറത്താക്കാനും ആര്‍ക്കും കഴിയില്ല. കാരണം ഇത് ഒരു ചട്ടക്കൂടിനതീതം ആണ്.”

പെണ്‍കുട്ടി ആകെ എന്ത് പറയണം എന്നറിയാതെ ഇരുന്നു.

“നിങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നെങ്കില്‍ വേറെ വേറെ മതങ്ങളില്‍ പോവേണ്ട കാര്യം ഇല്ല. കാരണം ഒരു മതത്തെ നിന്ദിച്ചു മറ്റൊരു മതം മാറുകയല്ല അതിന്റ രീതി.”

ഞാന്‍ ആ കുട്ടിയോട് പറഞ്ഞു .

“ദൈവരാജ്യം നിങ്ങളില്‍ തന്നെ. എന്ന് പറഞ്ഞിട്ടില്ലേ. അതിന്റെ അര്‍ത്ഥം തന്നെ പരസ്പരം സ്നേഹിക്കാനും സ്നേഹത്തിലൂടെ ദൈവരാജ്യം ഇവിടെ കണ്ടെത്താനുമാണ്. കാരണം ” ഇസവസ്യം ഇടം സര്‍വം ” എന്നാണ്. എല്ലാം ദൈവത്തിന്റെ സൃഷ്ടി തന്നെ. അപ്പോള്‍ എല്ലാത്തിലും അവനെ കാണാന്‍ കഴിയും. അവനെ പരസ്പരം സ്നേഹിച്ചു കണ്ടെത്തുക. ഹിന്ദു മതം സനാതന ധര്‍മ്മം ആണ്. നിത്യതയില്‍ വിശ്വാസം. ധര്‍മ്മം പരിപാലിക്കുന്നവര്‍. അതാണ്‌ ജീവന്റെ ആധാരം. പരസ്പരം സത്യസന്ധത കാണിക്കുക. ഒന്നിനും കുത്തക ഇതിലില്ല. ഒരേ ഒരു ദൈവം മാത്രം. പക്ഷെ പലരൂപങ്ങളില്‍ അതിനെ കാണുന്നുവെന്ന് മാത്രം. അതിനു രൂപമോ ആയുസ്സില്‍ ബന്ധിതമോ അല്ല.

പുരാതന കാല ഹിന്ദുക്കള്‍ സത്യമാര്‍ഗമായും നിത്യത കണ്ടെത്താനും ജ്ഞാന ലബ്ധിയ്ക്കും ഉപയോഗിച്ചപ്പോള്‍ ആധുനിക കാലത്ത് ഇതുവെറും മല്‍സരവും മറ്റു മതങ്ങളോട് ചേര്‍ത്ത് നിര്‍ത്താനും തുടങ്ങിയപ്പോള്‍ നിരവധി അന്ധവിശ്വാസങ്ങളും അനാവശ്യ വിശ്വാസങ്ങളും കൂടി. അത്രതന്നെ. ഒപ്പം കുടിലതകളും. ഇന്ന് മതങ്ങള്‍ ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ ആണ്. കൂടുതല്‍ ആളുകള്‍ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാനും മാര്‍ക്കറ്റ് ഷെയര്‍ കാണിക്കാനും ഉള്ള കുടിലതകള്‍. കുറെയൊക്കെ ഹിന്ദുമതവും അങ്ങനെ ആയി എന്ന് വേണം പറയാന്‍. പക്ഷെ പണവും പ്രലോഭനങ്ങളും നല്‍കി ആളുകളെ കൂട്ടുന്ന മതങ്ങള്‍ ദൈവത്തെ കച്ചവടം ചെയ്യുകയാണ് ചെയ്യുന്നത്. പിന്നെ ഞാന്‍ ഹിന്ദുവാണ്. എന്റെ ധര്‍മ്മം അഹിംസ പരമോ ധര്‍മ എന്നാണ്. അഹിംസയാണ് പരമായ ധര്‍മം. പിന്നെ വേറെ ഒരു മതത്തിനും എനിക്ക് ശാന്തി നല്‍കാനും കഴിയില്ല.”

പെണ്‍കുട്ടി ഒന്നും മിണ്ടിയില്ല..

 

ദൈവത്തിന്റെ സ്വന്തം നാട് : ഗുരുവിന്റെ ചിന്ഥകള്‍

ഈ  ഭാവനക്ക് ഞാന്‍ ഗുരുവിനു കടപ്പെട്ടിരിക്കുന്നു :
തികച്ചും ഭാവന നിറഞ്ഞ ഒരു കഥ …………. പരസ്പര സ്നേഹം എന്നാ മഹാത്മ്യം മനസ്സില്‍ കൊണ്ട് നടന്നു മതേതരത്വം പാടുന്ന എന്റെ ഹിന്ദു സഹോദരങ്ങള്‍ക്ക്‌ ആയി ഒരു അറിയിപ്പായി  ഞാനിതിനെ അവതരിപിക്കുന്നു

ഇപ്രാവശ്യം അവധിക്കു നാട്ടില്‍ പോകുമ്പോ കേരളം കാണണം എന്ന് പറഞ്ഞു എന്റെ സുഹൃത്ത്‌ ഒരു സായിപ്പും കൂടെ വന്നു… അങ്ങനെ നാട്ടില്‍ എത്തി പ്രകൃതി ഭംഗി ആസ്വദിച്ചു ഫോട്ടോ എടുത്തു നടന്നു പോവുക ആയിരുന്നു….
സായിപ്പു : ” ശരിക്കും ഇതൊരു ദൈവത്തിന്റെ നാട് തന്നെ ”
ഞാന്‍ : ” പിന്നല്ലാതെ ” (മനസ്സില്‍ ഈശ്വര ആണോ..??)
കുറച്ചു നടന്നപ്പോ ഒരു ജാഥ നമുക്ക് അഭിമുഖമായി വന്നു…. മുഴുവന്‍ ചുവപ്പ് പുതച്ച ഒരു ജാഥ … അതിനിന്റെ ഇടയില്‍ നിന്ന് പലരും വെറുക്കുന്ന കണ്ണുമായി എന്റെ സുഹൃത്ത്‌ സായിപ്പിനെ നോക്കുനുണ്ടായിരുന്നു…… ഞാന്‍ സായിപ്പിനെയും കൂട്ടി വേഗം നടന്നു… മറ്റൊരു കവലയില്‍ എത്തി… ദേ വീണ്ടും വരുന്നു മറ്റൊരു ജാഥ മുഴുവന്‍ പച്ച പുതച്ച ഒരു ജാഥ … അതും കടന്നു പോയി അവസാന ഭാഗത്ത്‌ സുപരിചിനായ ഒരു മുഖം … എന്റെ സുഹൃത്ത്‌ മുഹമ്മദ്‌ …. ഞാന്‍ വിളിച്ചു ” ഡാ ..മുഹമ്മെടെ “….. തലയില്‍ തൊപ്പിയും കയ്യില്‍ പച്ച കോടിയുമായി എന്നും മുഖത്ത് കാത്തു സൂക്ഷിക്കുന്ന പുഞ്ചിരിയുമായി പ്രഭ ചൊരിയുന്ന കണ്ണുമായി അവന്‍ എന്റെ അടുത്തേക്ക് വന്നു…. ഞാന്‍ അവനു സായിപ്പിനെ പരിചയപെടുത്തി…..
ഉടനെ സായിപ്പിന് ചില സംശയങ്ങള്‍….”മുഹമ്മദ്‌ എന്തിനാ ഈ ജാഥ ”
മുഹമ്മദ്‌ എന്റെ മുകതെക്ക് ജാള്യതയോടെ നോക്കി ഉത്തരം പറഞ്ഞു ” ന്യുന പക്ഷ പ്രീണനം സഹിക്കാന്‍ വയ്യ അതിനു എതിരെ ഒരു ജാഥ ”
സായിപ്പു ” എന്താണ് ഈ ന്യുനപക്ഷം ”
മുഹമ്മദ്‌ “ഈ ദേശത്ത് ഞങ്ങള്‍ എണ്ണത്തില്‍ കുറവാണു അതാണ് ന്യുനപക്ഷം ”
സായിപ്പു ” ഓഹോ …. ആകട്ടെ…. ഇത് കഴിഞ്ഞിട്ട് എന്താ പരിപാടി ”
മുഹമ്മദ്‌ ” എന്റെ അനിയത്തിയുടെ കല്യാണം ആണ് നാളെ അടിച്ചു പൊളിക്കണം താങ്കളും വരണം ”
സായിപ്പു “ആഹാ അപ്പൊ കല്യാണം കഴിക്കാന്‍ ന്യുന പക്ഷത്തിനു പ്രശ്നം ഇല്ല അല്ലെ….. വീട്ടില്‍ ആരൊക്കെ ഉണ്ട് ”
മുഹമ്മദ്‌ ” ഞാനും ആര് സഹോദരങ്ങളും എന്റെ കുടുംബവും ”
സായിപ്പു ” ആറു സഹോദരങ്ങള്‍ …. അപ്പൊ കുട്ടികളെ ഉണ്ടാക്കാന്‍ ന്യുന പക്ഷത്തിനു പ്രശ്നം ഒന്നും ഇല്ല അല്ലെ ….കുട്ടികള്‍ എന്ത് ചെയുന്നു ”
മുഹമ്മദ്‌ ” എല്ലാവരും പഠിക്കുന്നു ഈ നാട്ടിലെ നല്ല ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ ആണ് ”
സായിപ്പു ” സന്തോഷം .. അപ്പൊ നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ ന്യുന പക്ഷത്തിനു പ്രശ്നം ഇല്ല അല്ലെ …. സുഹൃത്ത്‌ ജോലി ചെയ്യുനുണ്ടോ..??
മുഹമ്മദ്‌ ” ആ ഞാന്‍ വിദേശത്താണ് ….നന്നായി സംബാധിക്കുന്നു ….കുടുംബത്തെ നല്ല പോലെ നോക്കുന്നു ”
സായിപ്പു ” ആ അപ്പൊ വിദേശത്തും സ്വ്വടെഷതും ജോലി ചെയ്യാനും സമ്പാദിക്കാനും ന്യുന പക്ഷത്തിനു പ്രശ്നം ഇല്ല അല്ലെ ….”
മുഹമ്മദ്‌ ” എന്താ സായിപ്പേ ഇങ്ങനെ ചോദിക്കുന്നെ ”
സായിപ്പു ” അല്ല നിങ്ങള്‍ പ്രീണനം സഹിക്കാന്‍ വയ്യ എന്ന് പറഞ്ഞു ”
മുഹമ്മദ്‌ ” ശരിയല്ലേ ഗുജറാത്തില്‍ എത്ര പേരെ കൊന്നു … കാശ്മീരില്‍ … അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ആക്രമിക്കുന്നു ”
സായിപ്പു” അതൊക്കെ ഒരുപാട് ധൂരമല്ലേ അതൊക്കെ നോക്കാന്‍ അവിടെ ആള്‍ക്കാരില്ലേ …ഇവിടെ എന്താണ് പ്രശ്നം ”
മുഹമ്മദ്‌ ” ഇയാള് വര്‍ഗീയ വാദിയായ ഒരു സായിപ്പാണ്‌ …. അമേരിക്കയും യുരോപ്പും ഇസ്ലാം ആകുന്ന കണ്ടുള്ള വെറുപ്പ്‌ ആണ് ”
ഞാന്‍ ഇടപെട്ടു ” അതൊക്കെ വിട് അപ്പൊ കല്യാണത്തിന് കാണാം ”
ഞങ്ങള്‍ കെട്ടി പിടിച്ചു മുഹമ്മദ്‌ എന്റെ നെറുകയില്‍ ചുംബിച്ചു പറഞ്ഞു ” എനിക്ക് എന്റെ സ്വന്തം സഹോദരന ഇവന്‍ ” ആ സ്നേഹം കണ്ടു സായിപ്പു പറഞ്ഞു ” ദൈവത്തിന്റെ സ്വന്തം നാട് ”

ഞങ്ങള്‍ അങ്ങനെ കാഴ്ചകള്‍ കണ്ടു ഒരുപാടു നടന്നു…. തിരിച്ചു വരുമ്പോ കാണാം ഒരു കൂട്ടം ആള്‍ക്കാര്‍ നാല് ഭാഗത്തും ഓടുന്നു … ഞങള്‍ കാര്യം അറിയാതെ നോക്കി നിന്നു…. സായിപ്പു പറഞ്ഞു ” ആ നിന്റെ സഹോദരന്‍ മുഹമ്മദ്‌ അതാ വരുനുണ്ട് അവനോടു ചോദിക്കാം ”
ഞാന്‍ നോക്കി …ഞെട്ടി തരിച്ചു ….. കയ്യില്‍ ഒരു കൊടുവാളും ഡ്രെസ്സില്‍ മുഴുവന്‍ ചോരയും ആയി ഈ പറഞ്ഞ സഹോദരന്‍ നമ്മുടെ നേര്‍ക്ക്‌ ഓടി വരുന്നു… കൂടെ രണ്ടു പേരും…… അവരുടെ കണ്ണില്‍ ആദ്യം കണ്ട പ്രഭ അല്ല ഉള്ളത് തീയോ ഇരുട്ടോ ആയിരുന്നു …..
വേറെ ഒന്നും നോക്കാതെ ഞാന്‍ സായിപ്പിന്റെ കൈ പിടിച്ചു ഓടി …. പിറകെ അവരും സായിപ്പു പറഞ്ഞു ” എന്തിനാ ഓടുന്നെ നിന്റെ സഹോദരന്‍ അല്ലെ വരുന്നേ ”
ഞാന്‍ പറഞ്ഞു ” സഹോദരന്‍ തന്നെ…. പക്ഷെ ഇപ്പോള്‍ അവന്‍ ന്യുന പക്ഷതിറെ സഹോദരന്‍ ആണ്,…. അവനു നമ്മളെ കാണില്ല ”
കുറച്ചു ദൂരം ഓടിയപ്പോ സായിപ്പു പിറുപിറുത്തു ” ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് …?? “” ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് …?? “” ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് …?? “….!!!!!!!!!!!!!

അല്‍പ ദൂരം ഞങ്ങള്‍ ഓടി തളര്‍ന്നു അടുത്ത് കണ്ട അരയാലിന്റെ താഴെ ഇരുന്നു… ഇനി ഓടാന്‍ വയ്യ … മരണം ഞങ്ങള്‍ക്ക് നേരെ ഓടി വരുന്നു….. എന്റെ മരണം എന്റെ ഒരു സഹോദരന്റെ കൈകളില്‍ കൊടുവലായി മിന്നി……സായിപ്പു വീണ്ടും പറഞ്ഞു കരഞ്ഞു ” ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് …?? “…!!!
ഞാന്‍ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ചു…” കാക്കണേ ദൈവങ്ങളെ “………….അവര്‍ ഞങളുടെ അടുതെത്തി…. പെട്ടെന്ന് ഒരു അരയാലിന്റെ മരച്ചില്ല ഞങ്ങള്‍ക്കും അവര്‍ക്കും ഇടയില്‍ വീണു……അവര്‍ നിന്നു……. മുകളിലേക്ക് നോക്കി……. അവരുടെ കണ്ണുകള്‍ വലുതായി….കൊടുവാള്‍ ദൂരേക്കെറിഞ്ഞു ഒരു ഭയപ്പാടോടെ അവര്ര്‍ വളരെ വേഗത്തില്‍ തിരിച്ചോടി…. ഞാനും സായിപ്പും അമ്പരന്നു….. ഞങ്ങളും മുകളിലേക്ക് നോക്കി….അരയാലിന്റെ മുകളിലെ ചില്ലയില്‍ അതാ ഒരു കോടി….**ഒരു കാവി കോടി *****…………. ഞാന്‍ പുഞ്ചിരിച്ചു സകല ദൈവത്തിനും നന്ദി പറഞ്ഞു…
സായിപ്പു ചോദിച്ചു…. ” ഇതാണോ നിന്റെ ദൈവം … ഇതിനാണോ അവര്‍ പേടിച്ചു ഓടിയത് ”
ഞാന്‍ പറഞ്ഞു ” ഇത് ദൈവം അല്ല… എന്റെ ദൈവത്തിന്റെ മക്കളെ രക്ഷിക്കാന്‍ ദൈവം തന്നെ നിര്‍ദേശിച്ച ഒരു സംഘടനയാണ്…. ദൈവം കൈ പിടിച്ചു നടത്തുന്ന ഒരു സംഘടന ….”

ഇത് കേട്ട സായിപ്പു പറഞ്ഞു ” ഇത് തന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട് ……………. ഇവരാണ് ദൈവത്തിന്റെ മക്കള്‍